ചെല്ലാനം: എസ്.എൻ.ഡി.പി യോഗം 2508-ാം നമ്പർ ചെല്ലാനം ശാഖയിലെ ഗുരുധർമ്മം കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗം ബിന്ദു കുഞ്ഞുമോൻ ഗൗളിപ്പറമ്പിലിന്റെ വസതിയിൽ നടത്തി. ശാഖാ സെക്രട്ടറി സി.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ തുഷാര ഹരികുമാർ അവലോകനം നടത്തി. കൺവീനർ ഈശ്വരി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ശ്രീജ ബിജു (ചെയർമാൻ ), വിനിത രതീഷ് (കൺവീനർ), ലത പ്രസന്നൻ, ഉഷ ബാബു, പുഷ്പ വേലായുധൻ, സരോജിനി രഘുവരൻ, തുഷാര ഹരികുമാർ (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ കമ്മിറ്റി അംഗം ബിനീഷ് കളത്തിൽ വനിതാ സംഘം ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.