
പറവൂർ: പറവൂർ നഗരസഭാ പതിനാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ രേഖ ദാസൻ യു.ഡി.എഫ് സ്ഥാനാർത്ഥി. പത്ത് വർഷത്തിലധികം അയൽകൂട്ടം ഭാരവാഹിയായിരുന്നു. എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബി.ജെ.പി കൗൺസിലറായിരുന്ന കെ.എൽ.സ്വപ്ന രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്.