കൊച്ചി: അടിയന്തര ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിന് ആസ്റ്റർ മെഡ്‌സിറ്റി സംഘടിപ്പിച്ച ''ജീവിതം 2022'' റോഡ് ഷോ സമാപിച്ചു. ലോക ട്രോമ ദിനത്തോടനുബന്ധിച്ചാണ് റോഡ്‌ഷോ ഒരുക്കിയത്. എട്ട് ജില്ലകളിലായി 50ലേറെ ഇടങ്ങളിലൂടെ കടന്നു പോയ റോഡ്‌ഷോയിൽ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റുൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. റോഡ് ഷോയുടെ സമാപന സമ്മേളന ഉദ്ഘാടനം വൈറ്റില മൊബിലിറ്റി ഹബ്ബിൽ അസിസ്റ്റന്റ് കമ്മിഷണർ പി.രാജ്കുമാർ നിർവഹിച്ചു. റോഡപകടങ്ങളിൽപ്പെട്ടവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ പരിശീലനം സഹായിക്കുമെന്ന് ആസ്റ്റർ മെഡ്‌സിറ്റി എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ജോൺസൺ കെ.വർഗീസ് പറഞ്ഞു.