
മൂവാറ്റുപുഴ: കൊച്ചി ചിലവന്നൂർ കായൽ കൈയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്ന പരാതിയിൽ എറണാകുളം വിജിലൻസ് സംഘം നടൻ ജയസൂര്യ അടക്കം നാലു പേർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ ജീവനക്കാരാണ് മറ്റു പ്രതികൾ. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു 2016 ഫെബ്രുവരി 27ന് അന്വേഷണമാവശ്യപ്പെട്ട് തൃശൂർ വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പിന്നീട് കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ച ആറ് വർഷം പിന്നിട്ടിട്ടും അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ ആഗസ്റ്റ് 16ന് ഗിരീഷ് ബാബു വീണ്ടും കോടതിയെ സമീപിച്ചിരുന്നു.