കൊച്ചി: എറണാകുളം ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്നും നാളെയും ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയം, ഐ.ടി മേളകളിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കും.
ഇന്ന് രാവിലെ പത്തിന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ ശാന്ത വിജയൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൽ കരീം, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.സതീഷ് കുമാർ, ഇടപ്പള്ളി ഗവൺമെന്റ് എച്ച്.എസ്.എസ് പ്രിൻസിപ്പലും സംഘാടക സമിതി ജനറൽ കൺവീനറുമായ എ.ശങ്കരനാരായണൻ, ഐ. ശശിധരൻ, ബൈജു ജോസഫ്, ജീൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.
സമാപന സമ്മേളനം നാളെ വൈകിട്ട് നാലിന് മേയർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ ശാന്ത വിജയൻ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.