കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വസ്തു നികുതി കുടിശികയിലെ പിഴപ്പലിശ ഒഴിവാക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 31 വരെ നികുതി കുടിശിക ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് പിഴപ്പലിശ ഇല്ലെന്ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.