പറവൂർ: ഏഴിക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കീഴോത്ത് ലക്ഷംവീട് കോളനിക്ക് എം.എൽ.എ ആസ്തി വികസന സ്കീമിൽ 19.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. കോളനി റോഡിലും സൈഡ് റോഡിലും കാന നിർമ്മിച്ച് ടൈൽസ് വിരിച്ച് നവീകരിക്കുന്നതിനുമാണ് ഫണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിനാണ് നിർമ്മാണ് ചുമതല. സാങ്കേതികാനുമതി ലഭിച്ചശേഷം ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തി ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.