
പറവൂർ: കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ കളിയച്ഛൻ പുരസ്ക്കാരം കഥകളി സംഗീതാചാര്യൻ ചേർത്തല തങ്കപ്പപണിക്കർക്ക്. കഥകളി സംഗീതത്തിൽ തെക്ക്, വടക്ക് ചിട്ടകൾ വഴങ്ങുന്ന അപൂർവ്വം ഗായകരിൽ ഒരാളാണ്. 72 വർഷത്തെ സംഗീതസപര്യ പിന്നിട്ട തങ്കപ്പപണിക്കർ 94-ാം വയസിന്റെ നിറവിലാണ്. 11,111 രൂപയും ഫലകവും പൊന്നാടയുമടങ്ങിയ കളിയച്ഛൻ പുരസ്കാരം 23ന് വൈകിട്ട് മൂന്നിന് മുവാറ്റുപുഴ പായിപ്രയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സമർപ്പിക്കും. കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി വിശിഷ്ടാതിത്ഥിയായി പങ്കെടുക്കും.