sr-dorethe83

മൂവാറ്റുപുഴ: എഫ്.സി.സി വിമലഗിരി ഭവനാംഗം സിസ്റ്റർ ദൊരേത്ത (അന്നക്കൊച്ച്,​ 83) നിര്യാതയായി. തലയനാട് മുടയാനിക്കൽ പരേതരായ ജോസഫ് - അന്നകുട്ടി ദമ്പതികളുടെ മകളാണ്. തലയനാട്, വെളിയേൽച്ചാൽ, കരിമണ്ണൂർ, ഉടമ്പന്നൂർ, ഇഞ്ചൂർ, തൊടുപുഴ, നെയ്യശ്ശേരി, നിർമ്മലാഭവൻ, ഞായപ്പിള്ളി, ശാന്തിനികേതൻ, വണ്ടമറ്റം, പള്ളിക്കാമുറി, ഇഞ്ചത്തൊട്ടി, പൈങ്ങോട്ടൂർ എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: എൽസി ബേബി പടയാട്ടിൽ (അങ്കമാലി), അച്ചാമ്മ ചാക്കോ വടക്കേൽ (കരിമണ്ണൂർ), റാണി ജോർജ്ജ് പാറയാനിക്കൽ (കോടിക്കുളം), ടോമി ജോസഫ് മുടിയാനിക്കൽ (അഞ്ചിരി).