
പറവൂർ: ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചേന്ദമംഗലം പഞ്ചായത്തിൽ 'സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ്' നടപ്പിലാക്കുന്നു. കെൽട്രോൺ രൂപകല്പന ചെയ്ത ഹരിതമിത്രം ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആർ കോഡ് സ്ഥാപിക്കും. ഹരിതകർമ്മ സേനാംഗങ്ങൾക്ക് ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ മലിന്യം കൈമാറിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തു. ജനങ്ങൾക്ക് ഇത് സംബന്ധിച്ചുള്ള പരാതികളും നിർദ്ദേശങ്ങളും ആപ്പ് വഴി അറിയിത്താം. കെൽട്രോൺ പ്രതിനിധി റോബിൻ ഏലിയാസ്, ഷൈബി തോമസ്, ഷിപ്പി സെബാസ്റ്റ്യൻ, ലീന വിശ്വൻ, റീജ ഡേവിസ്, സിന്ധു മുരളി, പി.ജി. മനോഹരൻ, എം.ആർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.