പറവൂർ: ഹിന്ദുഐക്യവേദി പറവൂർ മുനിസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാമി സത്യാനന്ദ സരസ്വതി ജയന്തി ആഘോഷിച്ചു. താലൂക്ക് രക്ഷാധികാരി ടി.എ. ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഭാർഗവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.ആർ. രമേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മാടവന ഉണ്ണികൃഷ്ണൻ, ഡോ. കെ. സതീശബാബു, കെ.ആർ. മോഹനൻ, ഗോപാലകൃഷ്ണൻ, പത്മജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മന്നം, ചിറ്റാറ്റുകര, നന്ദികുളങ്ങര സ്ഥാനീയ സമിതികളുടെ നേതൃത്വത്തിൽ സ്വാമി സത്യാനന്ദ സരസ്വതി ജയന്തി ആഘോഷിച്ചു. താലൂക്ക് ജനറൽ പ്രസിഡന്റ് ഡോ. കെ. സതീശബാബു, ജനറൽ സെക്രട്ടറി എം.കെ. സജീവൻ, കെ.ടി. ശശിധരൻ, കെ.ആർ. കൃഷ്ണകുമാർ, ബാബു രാജേന്ദ്രപ്രസാദ്, വിദ്യാസാഗരൻപിള്ള, പ്രശാന്ത്, ഗിരീഷ്, കെ.കെ. ഗോപി തുടങ്ങിയവർ സംസാരിച്ചു.