തൃപ്പൂണിത്തുറ: മുനിസിപ്പാലിറ്റി 19ാം വാർഡിലെ പുതുശേരി റോഡിന്റെ പുനരുദ്ധാരണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12,52,000 രൂപ അനുവദിച്ചു.കെ. ബാബു എം.എൽ.എ അറിയിച്ചതാണ് ഇക്കാര്യം. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണമാരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.