 
തൃപ്പൂണിത്തുറ: കഴിഞ്ഞ അഞ്ച് വർഷമായി കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ഉദയംപേരൂർ സസ്യ ജൈവ കർഷക കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വികസന സമിതി നടത്തുന്ന പഠന പരിപാടിയുടെ ഉദ്ഘാടനം ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനമൊട്ടാകെ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തുന്ന 100 പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഏറ്റെടുക്കുന്ന അഞ്ച് പഠനങ്ങളിൽ ഒന്നാണിത്. പഠനത്തിന് ആവശ്യമായ രേഖകൾ സസ്യ ജൈവ കർഷക കൂട്ടായ്മ പ്രസിഡന്റ് സെബാസ്റ്റ്യൻ കോട്ടൂർ പഠനസമിതി ചെയർമാന് കൈമാറി. ഗ്രാമ പഞ്ചായത്ത് വികസന കമ്മിറ്റി ചെയർപേഴ്സൺ സുധ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി ടി.പി.ഗീവർഗീസ്, പഠന സമിതി ചെയർമാൻ ഡോ. എൻ.കെ.ശശിധരൻ, കൺവീനർ സുരേഷ് നാരായണൻ, സസ്യ കർഷക കൂട്ടായ്മ സെക്രട്ടറി കെ.ആർ.മോഹനൻ, രമ പ്രിൻസ് എന്നിവർ സംസാരിച്ചു.