കിഴക്കമ്പലം: കു​റ്റ ജെ.ബി. സ്കൂളിൽ നാടൻ ഭക്ഷ്യമേളയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നാടൻ വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.വി. ഫെബിയ അദ്ധ്യക്ഷയായി. 'കുട്ടികളും പോഷകാഹാരവും' എന്ന വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ജി. കിരൺരാജ് ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് എൻ.ആർ. പ്രിയ, കെ.ജി. സോമശേഖരൻ, എം.കെ. കൃഷ്ണൻകുട്ടി, കെ.സി. സുലേഖ, എസ്. സ്മിത, റെജീന വിനോജ്, എ. നന്ദിനി, എസ്. മഞ്ജു തുടങ്ങിയവർ സംസാരിച്ചു.