കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സംസ്‌കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ശാസ്ത്രബോധിനി ഓൺലൈൻ കോഴ്‌സിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃപ്പൂണിത്തുറ ഗവ.

സംസ്‌കൃത കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. കൃഷ്ണകുമാർ നിർവഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രോ. വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, പ്രൊഫ. വി. രാമകൃഷ്ണഭട്ട്, ഡോ. ടി. മിനി, ഡോ. കെ.വി. അജിത്കുമാർ, ഡോ. വി.കെ. ഭവാനി, ഡോ. കെ.ഇ. ഗോപാലദേശികൻ എന്നിവർ സംസാരിക്കും.

വ്യാകരണം, ന്യായം, വേദാന്തം, മീമാംസ, സാഹിത്യം എന്നീ വിഷയങ്ങളിലാണ് പഠനം. തിങ്കൾ മുതൽ വെളളി വരെ വൈകിട്ട് 3.30 മുതൽ 4.30 വരെയാണ് ക്ളാസ്. ശാസ്ത്രസംവർദ്ധിനി കേന്ദ്രം ഡയറക്ടർ പ്രൊഫ. വി. രാമകൃഷ്ണഭട്ട് കോഴ്സിന് നേതൃത്വം നൽകും. ആറു മാസം ദൈർഘ്യമുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ സർവകലാശാലയ്ക്ക് അകത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക് 0484- 2463380