major-ravi

കൊച്ചി: സ്വകാര്യ സെക്യൂരിറ്റി കമ്പനിയിൽ ഡയറക്ടറാക്കാമെന്നു പറഞ്ഞ് അമ്പലപ്പുഴ സ്വദേശി എം. ഷൈനിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ സംവിധായകൻ മേജൻ രവി, തണ്ടർ ഫോഴ്‌സ് ലിമിറ്റഡ് കമ്പനി എം.ഡി അനിൽകുമാർ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികൾ 20ന് ഹാജരാകണമെന്നും ഇവരെ ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യേണ്ടി വന്നാൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവിൽ പറയുന്നു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.