cross-record

കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ ക്രോസ് റോഡ്‌സ് 2022 ഇന്റർ സ്‌കൂൾ സാംസ്‌കാരിക മത്സരത്തിൽ കടയിരുപ്പ് സെന്റ് പീറ്റേഴ്‌സ് സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നേടി. വടുതല ചിന്മയ വിദ്യാലയമാണ് റണ്ണേഴ്‌സ് അപ്പ്. 10 സ്‌കൂളുകളിൽ നിന്നായി 265 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരി​പാടി​ രഞ്ജിനി ഹരിദാസ് ഉദ്ഘാടനം ചെയ്തു. സിനിമാതാരം ശ്രുതി രാമചന്ദ്രൻ ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സ്‌കൂൾ ചെയർമാനും ബോർഡ് ഒഫ് ട്രസ്റ്റി ഉപദേഷ്ടാവുമായ ലക്ഷ്മി രാമചന്ദ്രൻ, പ്രിൻസിപ്പൽ സരിതാ ജയരാജ് എന്നിവർ സംസാരിച്ചു.