women

കൊച്ചി: വനിതാ കമ്മിഷൻ എറണാകുളം ജില്ല സിറ്റിംഗിന്റെ ആദ്യ ദിനത്തിൽ 40 പരാതികൾ തീർപ്പാക്കി. രണ്ടു പരാതികളിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. അവശേഷിക്കുന്ന 46 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സിറ്റിംഗിൽ വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ പരാതികൾ കേട്ടു.

കുടുംബ പ്രശ്‌നങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട പരാതികൾ, ഗാർഹിക പീഡനം തുടങ്ങിയ പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. സിറ്റിംഗ് ഇന്നും തുടരും.