lib

കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചരിത്രോത്സവം പ്രഭാഷണ പരമ്പരയുടെ ആദ്യ പരിപാടി ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്‌ അംഗം സിൽവി ബിജു ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി. കെ. ഷാജി 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നാൾവഴികൾ "എന്ന വിഷയത്തിൽ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. പി. സുകുമാരൻ, എഴുത്തുകാരി പ്രശാന്തി ചൊവ്വര, മേഖല സമിതി കൺവീനർ കബീർ മേത്തർ, സെക്രട്ടറി കെ. ജെ. ജോയ്, പി. ടി. പോളി, പി. കെ. ശശി, പി. ജി. അജിത എന്നിവർ സംസാരിച്ചു. അന്തതവിശ്വാസത്തിനും നരബലിക്കെതിരെയും ജനകീയ പ്രമേയം യോഗം അംഗീകരിച്ചു.