ചോറ്റാനിക്കര: ലോക എൻജിനിയേഴ്സ് ഡേയോട് അനുബന്ധിച്ച് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കിൽ ക്ലബ് അംഗങ്ങൾ നിർമ്മിച്ച ലാഡർ ട്രോളി പ്രിൻസിപ്പൽ ജയ സി.എബ്രഹാം, പി.ടി.എ വൈസ് പ്രസിഡന്റ്‌ കെ.എ.റഫീഖ്, സ്കിൽ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന് എൻ.എസ്.എസ് അംഗങ്ങൾക്ക് കൈമാറി. ഗോവണിയിൽ ചക്രങ്ങൾ ഘടിപ്പിച്ച് ട്രോളി ആക്കിമാറ്റി ഒരു ഉപകരണത്തിന് പല ഉപയോഗം എന്ന ആശയമാണ് സ്കിൽ ക്ലബ്ബ് നടപ്പിലാക്കിയത്. ഫീൽഡ് ടെക്‌നിഷ്യൻ എയർകണ്ടിഷൻ ലാബിന്റെ സഹായത്തോടെ 750 രൂപ ചെലവിൽ നിർമ്മിച്ച ലാഡർ ട്രോളിക്ക്‌ 5 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. 150 കിലോഗ്രാം ഭാരവാഹകശേഷി ലാഡർ ട്രോളിക്കുണ്ടെന്നും സ്കിൽ ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. സ്കിൽ ക്ലബ് കോ ഓർഡിനേറ്റർ. ബിജി മാത്യു, എസ്.ശാലിനി, നോബി വർഗീസ്, ജെറി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.