
മൂവാറ്റുപുഴ : 45ഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി അക്കി ബുൽ എസ്.കെ. (34) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാൾ കുടുങ്ങിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗവും വില്പനയും വർദ്ധച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് എക്സൈസ് അറിയിച്ചു.