
ആലുവ: റൂറൽ ജില്ലാ എസ്.പി.സി സംഘടിപ്പിച്ച ജില്ലാതല ലഹരി വിരുദ്ധ സന്ദേശ പ്രസംഗ മത്സരം ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്.പി വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് അസി. ഡയറക്ടർ ഷിൻറോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ എസ്.പി ടി. ബിജി ജോർജ് സമ്മാനദാനം നിർവ്വഹിച്ചു. എസ്.പി.സി അസി. നോഡൽ ഓഫീസർ പി.എസ്. ഷാബു, രാജഗിരി കോളേജ് അസി. പ്രൊഫ. ഡോ.കെ.ആർ. അനീഷ്, ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ അഖിൽ ബെന്നി, ചാർലി പോൾ, ചന്ദ്രിക ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്. നീരജ (സെന്റ് ജോൺസ്. എച്ച്.എസ്.എസ് വടകര), പാർവ്വതി മോഹൻ (എം.കെ.എച്ച്.എസ്.എസ് വേങ്ങൂർ), ശ്രീലക്ഷ്മി രാജേഷ് (എം.കെ.എം.എച്ച് എസ്.എസ് പിറവം) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ചൈൽഡ് ലൈൻ, ആർ. കോമ്പാറ്റ്, ബ്യൂറോ ഒഫ് ഔട്ട് റീച്ച് ആൻഡ് കമ്യൂണിക്കേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.