
കാലടി: നീലീശ്വരം എസ്. എൻ.ഡി.പി സ്കൂളിലെ ഹോണസ്റ്റി ഷോപ്പിന്റെ ഉദ്ഘാടനം കാലടി എസ്.എച്ച്.ഒ. അനൂപ് എൻ. എ. നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോയ് അവോക്കാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി.സി. സന്തോഷ് കുമാർ,സീനിയർ അസി. സ്മില്ലി , സ്റ്റാഫ് സെക്രട്ടറി ബിൻസ ,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അഖിൽ കെ. എ, ബിജി ജോസഫ് എന്നിവർ സംസാരിച്ചു. സ്കൂൾ ഓഫീസിന് മുൻപിലാണ് സത്യസന്ധതയുടെ കട നടത്തുന്നത്. സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ ബുക്ക്,ചാർട്ട്,പേപ്പർ, പേന,പെൻസിൽ തുടങ്ങി സാധനങ്ങൾ ഇവിടെ ലഭ്യമാണ്. കടക്കാരനോ എടുത്തുകൊടുക്കാനോ ആരുമില്ലാത്ത കടയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ എടുക്കാം. പരസ്യപ്പെടുത്തിയിരിക്കുന്ന വിലവിവര പട്ടിക നോക്കി പണം പെട്ടിയിൽ നിക്ഷേപിക്കണം. കുട്ടികൾ സ്കൂളിൽ നിന്ന് തന്നെ സത്യസന്ധതയെന്ന നല്ല പാഠം പഠിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ വി.സി.സന്തോഷ് കുമാർ പറഞ്ഞ്.