കൊച്ചി: വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി​ സ്ക്കൂളിൽ "ലഹരിക്കെതിരെ ഒരു ഗോൾ" ബോധവത്കരണ പരി​പാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ.ആന്റണി വാലുങ്കൽ അധ്യക്ഷത വഹിച്ചു. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ആർ.മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, അസി.എക്സൈസ് കമ്മി​ഷണർ സി​.സോനു, എസ്.എച്ച്.ഒ മഞ്ജിത്ത് ലാൽ, പ്രിൻസിപ്പൽ ബിൽഫി സെബാസ്റ്റിൻ, ഹെഡ്മാസ്റ്റർ കെ.സി. ജോജോ, പി.ടി.എ ഭാരവാഹികളായ ജോസഫ് ബിജു, ജോസഫ് സാബി, യു.ടി.പോൾ, അനന്തകൃഷ്ണൻ, വിശ്വനാഥൻ, ഡൊമിനിക് സാവിയോ എന്നിവർ പങ്കെടുത്തു. 24 വരെ നീളുന്ന പരിപാടിയിലൂടെ ലഹരിക്കെതിരെ 2022 ഗോളുകൾ നേടുകയെന്നതാണ് ലക്ഷ്യം.