 
തൃപ്പൂണിത്തുറ: ആയുർവേദ ദിനാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഇന്നും നാളെയും പൊതു ജനങ്ങൾക്കായുള്ള സൗജന്യ ആരോഗ്യ പ്രദർശനം ആയുർ എക്സ്പോ - 2022 ഗവ. ആയുർവേദ കോളേജിൽ നടക്കും.കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിക്കും. ഗവ.ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ടി.ഡി. ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തും. ആരോഗ്യകരമായ വിഭവങ്ങളുടെയും തയ്യാറാക്കുന്ന രീതികളുടെയും പ്രദർശനവും നടക്കും. എക്സ്പോയ്ക്ക് മുന്നോടിയായി തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും സംഘമൂകാഭിനയവും തെരുവ് നാടകവും തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ അരങ്ങേറി.