
കാലടി: ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ക്യൂ. ആർ. കോഡ് പതിച്ചു തുടങ്ങി. പഞ്ചായത്ത് തല ഉദ്ഘാടനം കുഴുപ്പിള്ളി ഗോപിയുടെ വീട്ടിൽ ക്യു.ആർ. കോഡ് പതിച്ച് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. പി. ആന്റണി ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി.ബി.സജീവ് അദ്ധ്യക്ഷനായി. കെൽട്രോൺ എൻജിനിയർ എ.എസ്.മുഹമ്മദ് യാസിൻ , വി.ഇ.ഒ കെ.പി.ലിസി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്ത ബിനു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് കൂരൻ, മറ്റ് പഞ്ചായത്ത് അംഗങ്ങളായ സിജു കല്ലുങ്ങൽ, ഷാനിത നൗഷാദ്, അംബിക ബാലകൃഷ്ണൻ, ശാന്ത ചാക്കോ എന്നിവർ പങ്കെടുത്തു.