raheeb-

പറവൂർ: വീട്ടിൽ ആക്രി പെറുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച വെസ്റ്റ് ബംഗാൾ ഹൗറ ജില്ലിയിൽ ബർദുമാൻ സ്വദേശിയായ മുഹമ്മദ് റഖീബ് (20) വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തു. ആക്രിക്കച്ചവടക്കാരനായ ഇയാൾ ചേന്ദമംഗലം പോസ്റ്റ് ഓഫീസിന് സമീപത്തുള്ള വിട്ടിലെത്തി വെള്ളം ചോദിച്ചതിനു ശേഷം വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. വീട്ടമ്മ ഒച്ചവെച്ചതോടെ അയൽവാസികൾ ഓടികൂടി ഇയാളെ പിടികൂടുകയായിരുന്നു. വടക്കേക്കര സ്.എച്ച്.ഒ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.