പള്ളുരുത്തി : നെൽക്കൃഷി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു പള്ളുരുത്തി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യപ്പാടം സംഘടിപ്പിച്ചു. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ കണ്ടക്കടവ് പാട ശേഖരത്തിന് സമീപമാണ് മനുഷ്യപ്പാടം തീർത്തത്. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ് ബാബു അദ്ധ്യക്ഷനായി. സി.ബി.ദേവദർശൻ, ടി.സി.ഷിബു, കെ. പി.അശോകൻ, പി.എ.പീറ്റർ, വി.കെ.വിനയൻ, എൻ.എസ്.സുനീഷ്, സീത ചക്രപാണി, എം.എസ്.ശോഭിതൻ, പി.ആർ.ഷാജി, വി.ആർ.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നെൽവയൽ സംരക്ഷണ പ്രതിജ്ഞയെടുത്തു.