aster
വർഗീസ് മൂലൻ ഗ്രൂപ്പും ആസ്റ്റർ ആശുപത്രിയും ചേർന്ന് നടപ്പിലാക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയയേക്കുറിച്ച് ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. സാജൻ കോശി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, വർഗീസ് മൂലൻ ഡയറക്ടർ വിജയ് മൂലൻ, ഡോ. ഗിരീഷ് വാരിയർ, ഡോ. രേണു കുറുപ്പ് എന്നിവർ വിശദീകരിക്കുന്നു.

കൊച്ചി: വർഗീസ് മൂലൻസ് ഫൗണ്ടേഷനും ആസ്റ്റർ ഹോസ്‌പിറ്റൽസും ചേർന്ന് 18വയസിന് താഴെയുള്ള 60 പേർക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തും. 30ന് രാവിലെ 9.30ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉദ്ഘാടനം ചെയ്യും. നടൻ മാധവൻ, ജില്ലാ കളക്ടർ രേണു രാജ്, റോജി ജോൺ എം.എൽ.എ തുടങ്ങിയവരും പങ്കെടുക്കും. ഡോ.എഡ്വിൻ ഫ്രാൻസിസ് നേതൃത്വം നൽകും. വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ.വർഗീസ് മൂലൻ, വിജയ് മൂലൻ, ആസ്റ്റർ ഹോസ്‌പിറ്റൽസ് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.