
ആലുവ: വാഹനത്തിൽ നിന്ന് റോഡിൽ പരന്ന ഓയിൽ ഫയർഫോഴ്സ് കഴുകിക്കളഞ്ഞു. ഇന്നലെ രാവിലെ 11.30 ന് ആലുവ - എറണാകുളം റോഡിലായിരുന്നു സംഭവം. ലോറിയിൽ നിന്നാണ് ഓയിൽ റോഡിലേക്ക് വീണത്. ഇത് റോഡിൽ പരന്നതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ ആലുവ ഫയർഫോഴ്സ് റോഡ് കഴുകി ഓയിൽ നീക്കുകയായിരുന്നു.