sasthramela

നെടുമ്പാശേരി: ചെങ്ങമനാട് ഗവ:ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന അങ്കമാലി ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും സമ്മാനിച്ചു. എ.ഇ.ഒ പി. അംബിക വിജയികളെ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ എം.എസ്. വൃന്ദ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, എച്ച്.എം ഫോറം സെക്രട്ടറി പി.എൽ. കെഴ്‌സൺ, സംഘാടക സമിതി കൺവീനർ ബിജു ആന്റണി, പഞ്ചായത്തംഗങ്ങളായ സി.എസ്. അസീസ്, ഷക്കീല മജീദ്, ടി.വി. സുധീഷ്, ലത ഗംഗാധരൻ, പി.എൻ. സിന്ധു, ഹെഡ്മാസ്റ്റർ എ.എൽ. ജൂഡ്‌സൺ, പി.ടി.എ പ്രസിഡൻറ് പി.എം. മുഹമ്മദ് ഹുസൈർ, എസ്.എം.സി ചെയർമാൻ കെ.ജെ. എൽദോസ്, എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. രജിനി, പി.ടി.എ അംഗം പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.