കോതമംഗലം: ചേലാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 21-ാം തീയതി വെള്ളിയാഴ്ച നടക്കും. രാവിലെ 9 മുതൽ 9.45 വരെ ഭിന്നശേഷി ( പി എച്ച്), അംഗ്ലോ ഇന്ത്യൻ, എസ്.ടി, ഡി.കെ, റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും.10 മുതൽ 10.30 വരെ ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ, ഇ.ഡബ്ല്യു.എസ്, മറ്റ് പിന്നാക്ക ഹിന്ദു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും.10.30 മുതൽ 11 വരെ എല്ല വിഭാഗക്കാരും റാങ്ക് 1 മുതൽ 50000 വരെ. 11. മുതൽ 11.30 വരെെ എല്ലാ വിഭാഗക്കാരും റാങ്ക് 50001 മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും.നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാനമാറ്റമൊ ബ്രാഞ്ച് മാറ്റമൊ ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും ( റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാവുന്നതാണ്. സംവരണ വിഭാഗത്തിൽപ്പെട്ട അപേക്ഷകരുടെ അഭാവത്തിൽ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റും. നിലവിൽ ലഭ്യമായ ഒഴിവുകൾ അറിയുന്നതിന് www.polyadmission.org സന്ദർശിക്കുക.