lahari

മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫയർഫോഴ്സ് മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും നടത്തി. മൂവാറ്റുപുഴ അഗ്നിശമനസേന നിലയം ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ് കുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷ നിസ അഷ്‌റഫ് ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് തർബിയത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്കായി അഗ്നിശമനസേനയുടെ പ്രവർത്തനങ്ങളെപറ്റിയും ഉപകരണങ്ങളുടെ ഉപയോഗത്തെപറ്റിയും അഗ്നിശമനസേന ഉദ്യോഗസ്ഥനായ പി.എം. റഷീദ് ക്ലാസ് നയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ജെ ജിജിമോൾ, കെ.പി സുബ്രഹ്‌മണ്യൻ, എബ്രഹാം പോൾ, മുഹമ്മദ് ഇഖ്ബാൽ, പി.ബി യാക്കോബ്, മുനിസിപ്പൽ അംഗങ്ങൾ , സിവിൽ ഡിഫൻസ് അംഗങ്ങൾ, തർബിയത്ത് സ്‌കൂൾ വിദ്യാർത്ഥികൾ, ക്യാറ്റ് പ്രവർത്തകർ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.