മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജതജൂബിലി സ്മാരക ഗുരുഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 10ന് യൂണിയൻ ആസ്ഥാനത്ത് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ സ്വാഗതം പറയും. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. അനൂപ് വൈക്കം ക്ലാസെടുക്കും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പ്രമോദ് കെ. തമ്പാൻ, അഡ്വ. എൻ.രമേശ്, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, കെ.പി.അനിൽ, ടി.വി. മോഹനൻ, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ടി. രാധാകൃഷ്ണൻ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എസ്. വിൽസൻ, എൻ.കെ. ശ്രീനിവാസൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത് എന്നിവർ സംസാരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ . പ്രഭ നന്ദി പറയും.
എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖാ അംഗങ്ങളുടെ സഹകരണത്തോടെ രണ്ട് കുടുംബത്തിനും എസ്.എൻ.ഡി.പി സ്ക്കൂൾ ജീവനക്കാരുടെ സഹകരണത്തോടെ സ്ക്കൂൾ വിദ്യാർത്ഥികളിൽ ഏറ്റവും അർഹതപ്പെട്ട ഒരു കുട്ടിയുടെ കുടുംബത്തിനുമാണ് വീട് നിർമ്മിച്ചു നൽകുന്നത്. യൂണിയൻ നിർമ്മിച്ചു നൽകുന്ന മൂന്ന് ഗുരുഭവനങ്ങളുടെ നിർമ്മാണോദ്ഘാടനമാണ് 23ന് നടക്കുന്നതെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ പറഞ്ഞു.