1
വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന ഐക്യദാർഢ്യധർണ പ്രൊഫ.എം പി.മത്തായി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: ജനശക്തിക്ക് മുന്നിൽ തലകുനിക്കാത്ത ഭരണാധികാരികൾ ഒരു കാലത്തും ദീർഘകാലം ഭരിച്ചിട്ടില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗാന്ധിയനുമായ പ്രൊഫ.എം.പി.മത്തായി പറഞ്ഞു.
വിഴിഞ്ഞം ഐക്യദാർഢ്യ സമിതി എറണാകുളം കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജേക്കബ് പാലക്കപ്പിള്ളി, ഫാ.തോമസ് തറയിൽ,പരിസ്ഥിതി പ്രവർത്തകൻ സി ആർ.നീലകണ്ഠൻ, മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് , ഫ്രാൻസിസ് കളത്തുങ്കൽ, പി.ജെ.തോമസ്, ജോയ് ഗോതുരുത്ത്, സി.ജെ.പോൾ, റോയ് പാളയത്തിൽ, ഫാ.പോൾ കൊപ്രമാടൻ, പി.എം.ദിനേശൻ, പ്രൊഫ.ലെസ്ലി പള്ളത്ത്, സിബി ജോയ് എന്നിവർ സംസാരിച്ചു.