11
വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ഉമ തോമസ് എം.എൽ.എ നിർവഹിക്കുന്നു

തൃക്കാക്കര: ലഹരിക്കെതിരെ സൂപ്പർ സ്റ്റാർ പദ്ധതിയുമായി വൈ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വെണ്ണല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസുകൾക്ക് ഡോ.സിവി.വി.പുലയത്ത് നേതൃത്വം നൽകി. ബ്രാഞ്ച് ചെയർമാൻ ഡോ.ടെറി തോമസ് ഇടത്തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജി.സുജാത, സോണി സ്കറിയ, കുരുവിള മാത്യൂസ്, ജോസഫ് കോട്ടൂരാൻ, മാത്യൂസ് എബ്രഹാം, അബ്ദുൽ അസീസ്, ഫസീർ ഖാൻ, സുരേഷ് ബാബു, സജി എബ്രഹാം എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അമ്പതോളം സ്കൂളുകളിൽ കൗൺസലിംഗ്, സൈക്കിൾ റാലികൾ, ബൈക്ക് റാലി, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.