
തൃപ്പൂണിത്തുറ: വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന യുറീക്ക - ശാസ്ത്ര കേരളം വിജ്ഞാനോത്സവം നാളെ രാവിലെ 9.30ന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം, ശാസ്ത്രബോധം, അന്വേഷണത്വര, നിരീക്ഷണ പാടവം, കാര്യകാരണ സഹിതമുള്ള വിലയിരുത്തൽ തുടങ്ങിയ കഴിവുകൾ വളർത്തുകയെന്നതാണ് വിജ്ഞാനോത്സവത്തിന്റെ ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സനും ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റുമായ സജിത മുരളി അധ്യക്ഷയാകും. വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം വിദ്യാർഥികൾ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കും. വിവരങ്ങൾക്ക്: 9446219960.