കളമശേരി: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഏലൂർ പാതാളം കവലയിൽ നാടകോത്സവവും നാടക പ്രവർത്തകരുടെ കൂട്ടായ്മയും നടത്തി. പ്രമുഖ നാടക പ്രവർത്തകനും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ ടി.എം.എബ്രഹാം ഉദ്ഘാടനം ചെയ്തു.
ദിനേശ് പുലിമുഖത്ത് അദ്ധ്യക്ഷനായി. വി.എം.പ്രഭാകരൻ, എൻ.സുരൻ, പി.എ.ഷെറീഫ്, മിഥുൻ ചമ്പു എന്നിവർ സംസാരിച്ചു. തുടർന്ന് അമ്പലമുകൾ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ തൊഴിൽ ഉറപ്പാണ്, മുപ്പത്തടം സി. എൻ.ബാലചന്ദ്രൻ സാംസ്കാരിക വേദിയുടെ നടമാട്ടം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു.