camp

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 23ന് ദേശീയ ആയുർവേദ ദിനാഘോഷം സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ പത്തിന് കച്ചേരിപ്പടി ആയുർവേദ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം.ജെ.ടോമി അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ശാരദ മോഹൻ, ഷെമി വർഗീസ്, ഷാരോൺ ജോർജ് തുടങ്ങിയവർ സംസാരിക്കും. ഔഷധസസ്യ പ്രദർശനം, ഔഷധ ആഹാര പ്രദർശനം, ബോധവത്കരണ ക്ളാസുകൾ, വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.