കോലഞ്ചേരി: എൻ.എസ്.എസ് മദ്ധ്യ മേഖല റീജിയണൽ അവാർഡ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. അദ്ധ്യാപിക എ.അമ്പിളി മികച്ച പ്രോഗ്രാം ഓഫീസറായും ഗോപിക കൃഷ്ണ മികച്ച വോളന്റിയറുമായി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ, ഇടുക്കി,തൃശൂർ, എറണാകുളം,പാലക്കാട് ജില്ലകൾ അടങ്ങിയതാണ് മദ്ധ്യമേഖല. രണ്ട് വീടുകളുടെ നിർമ്മാണം, എക്കോബ്രിക് പാർക്ക്, മാസ്‌ക്, സാനിറ്റൈസർ നിർമ്മാണം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ. ഫോട്ടോഗ്രാഫറായ കടയിരിപ്പ് താഴയ്ക്കൽ ടി.ഡി. ഉണ്ണികൃഷ്ണന്റെയും അദ്ധ്യാപികയായ ടി.എസ്. അനുഷയുടെയും മകളാണ് ഗോപിക. സ്കൂളിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അദ്ധ്യാപികയാണ് എ. അമ്പിളി. രണ്ടാം തവണയാണ് ഇതേ അവാർഡ് ലഭിക്കുന്നത്.