kishitha

കോലഞ്ചേരി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം കുന്നത്തുനാട് മണ്ഡലംകമ്മ​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ കമ്മി​റ്റി അംഗം കിഷിത ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, മോളി സ്‌കറിയ, കെ.പി. ഏലിയാസ്, ബേസിൽ പി. ജോൺ, കെ.എസ്. ബിജു, വിലാസിനി കൃഷ്ണൻകുട്ടി, ബിന്ദു അശോകൻ. സുജ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.