kothamangalam

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നേര്യമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ രണ്ടേക്കർ തരിശുഭൂമിയിൽ കൃഷി ചെയ്തിരുന്ന കപ്പക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റെ സൈജന്റ്ചാക്കോ നിർവ്വഹിച്ചു. 10 മാസം മുമ്പാണ്ണ് കൃഷി ആരംഭിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യഷത വഹിച്ചു. ടി.എച്ച് നൗഷാദ്, സൗമ്യ ശശി, എൽബിൻ ബാബു, സ്കൂൾ പ്രിൻസിപ്പാൾ അജി മറ്റ് അദ്ധ്യാപകരും പങ്കെടുത്തു.