കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണി​റ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗവും നാലാംവർഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികളും ചേർന്ന് കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ ക്ളാസും, ആരോഗ്യ ശില്പശാലയും നടത്തി. ഹെഡ്മിസ്ട്രസ് വി.എം. ജ്യോതി ഉദ്ഘാടനം ചെയ്തു. ടി.കെ. ശ്രീജ, ഡോ. പ്രീതി ജവഹർ, ദീപക് കെ. നായർ,ഇ.ബി. അശ്വതി തുടങ്ങിയവർ സംസാരിച്ചു.