day

കോലഞ്ചേരി: പു​റ്റുമാനൂർ ഗവ. യു.പി സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗം ഫ്രൂട്സ് ഡേ ആഘോഷിച്ചു. പഴങ്ങളുടെ നിറം,ആകൃതി, മണം,പോഷകമൂല്യം, കൃഷി രീതികളും വിവിധയിനം പഴങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. കരിമുകൾ ജെ.സി.ഐ ജൂനിയർ ജെ.ജെ. വിംഗിന്റെ സഹകരത്തോടെയായിരുന്നു പരിപാടി. റഫീക് വി. വഹാബ്, സജിദ റഫീക്ക്, അഞ്ജന റഫീക്ക്, ഹെഡ്മിസ്ട്രസ് പി. അമ്പിളി, ജിഷ സെബാസ്​റ്റ്യൻ, പി.എസ്. ശിവപ്രിയ, പി.ആർ. അജിത, ബിൻസി സി. പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകി.