
കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രോത്സവത്തിന് കോട്ടപ്പടി മാർ ഏല്യാസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തി പരിചയമേള ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ബോർഡ് പ്രസിഡന്റ് ഫാ. എൽദോസ് പുൽപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അജിൻ, പഞ്ചായത്ത് മെമ്പർമാരായ സാറാമ്മ ജോൺ, സണ്ണി വർഗീസ്, ബിജി പി. ഐസക്, ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ സുധീർ കെ.പി, ബിപിസി സജീവ് കെ.ബി, ഫാ. എൽദോസ് തോബ്രയിൽ, പ്രിൻസിപ്പാൾ ജീന കെ. കുര്യാക്കോസ്, മാനേജർ കെ.കെ. സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.