കളമശേരി: എറണാകുളം ഗവ.മെഡിക്കൽ കോളേജിലെ ഡയാലിസിസ് യൂണിറ്റിൽ പ്രത്യേക കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. ചികിത്സ സൗജന്യം. ഇൻഷ്വറൻസ് സേവനങ്ങൾ, കാസ്പ് കാർഡ് ഇല്ലാത്തവർക്ക് കെ.ബി.എഫ് സ്കീമിലേക്ക് മാറുന്നതിനുള്ള സേവനം, ഹീമോ ഡയാലിസിസ് മുതൽ പെരിറ്റോണിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറഞ്ഞു.