കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം മേതല ശാഖയുടെ നേതൃത്വത്തിൽ ബാലജനയോഗം കുട്ടികൾക്കായി വൈജ്ഞാനിക പഠന യാത്ര സംഘടിപ്പിക്കുന്നു.

ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം എന്നിവിടങ്ങളാണ് സന്ദർശിക്കുക. യാത്ര 23ന് തീകുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ കുട്ടികൾക്കുള്ള അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ,സെക്രട്ടറി പി.സി. ബിജു തുടങ്ങിയവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9074025290, 9447820655