fire

അങ്കമാലി: കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അങ്കമാലി ഫയർഫോഴ്സ് സേനാംഗങ്ങളും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ കെ.എസ് ഡിബിൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇതിന്റെ തുടർച്ചയായി സിവിൽ ഡിഫൻസ് വൊളണ്ടിയർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡ് രൂപീകരിച്ച് സ്റ്റേഷൻ പരിധിയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫയർഫോഴ്സ് ആസ്ഥാനത്ത് ഡയറക്ടർ ജനറൽ ഡി.ജി.പി. ബി. സന്ധ്യാ നിർവ്വഹിച്ചു.