 
കളമശേരി: കുസാറ്റിൽ നടക്കുന്ന അഴിമതിക്കെതിരെ സേവ് കുസാറ്റ് ഫോറം സത്യഗ്രഹം സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. ടി.ശരത്ചന്ദ്രപ്രസാദ്, അഡ്വ.സജീവ്, കെ.പി.സി.സി സെക്രട്ടറി ഐ.കെ.രാജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ.ഷാനവാസ്, സംസ്കാര സാഹിതി ചെയർമാൻ വിൽഫ്രഡ്, മുസ്ലീം ലീഗ് കളമശേരി മണ്ഡലം സെക്രട്ടറി എം.കെ.ലത്തിഫ്, മധു പുറക്കാട്, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, പി.എം.നജീബ്, നാസർ എടയാർ, എം.എ.വഹാബ്, അൻവർ കരിം എന്നിവർ സംസാരിച്ചു.