തൃക്കാക്കര: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാനേജ്മെന്റ് ഫെസ്റ്റായ ഇൻഫ്‌ളോറെ-2022 ന് വേദിയായി കാക്കനാട് രാജഗിരി കോളേജ് കാമ്പസ്. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റ്റിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 450 കോളേജുകളിൽ നിന്നായി 3000 വിദ്യാർത്ഥികൾ പങ്കെടുത്തു. രാജഗിരി വാലി കാമ്പസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് മണവാളൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം ടിനി ടോം മുഖ്യാതിഥിയായി. ഫെസ്റ്റിൽ ബംഗളൂരു ക്രൈസ്റ്റ് ഡീമ്ഡ്- ടു- ബി യൂണിവേഴ്‌സിറ്റി ഓവറോൾ ചാമ്പ്യൻമാരായി.